March 12, 2011

ചെറുകഥ ::- എരണംകെട്ടവന്‍!!!


എരണംകെട്ടവന്‍ ‘ !!- വളരെ ചെറുപ്പത്തില്‍ തന്നെ അവനു ആ വാക്കു സുപരിചിതമാണു. അവന്‍റെ അമ്മുമ്മച്ചി ആണു ആദ്യമായി അവനെ ആ വാക്ക് കൊണ്ട് വിശേഷിപ്പിച്ചത്‌. അന്നു അര്ധം മനസിലാകാത്തതിനാല്‍ അവനു സങ്കടമൊന്നും തോന്നിയില്ല!!!

മനസില്‍ സ്നേഹം തോന്നിയ സ്റ്റൈല്ലന്‍ പെണ്‍കുട്ടി ഒരു ചെറു ചിരി സമ്മാനിച്ചു അവനോടു പറഞ്ഞു... ‘ You are so unlucky man, Better luck next time ‘ എരണക്കേടിന്റെ ഇംഗ്ലിഷ് പതിപ്പ്, അവന്‍ മനസില്‍ ഓര്ത്തു .

പിന്നീടൂ എരണമുള്ള ആരുടെയോ ഒപ്പം അവള്‍ ഒളിചോടി!!!

നിങള്‍ക്കു നല്ല എരണം ആണല്ലോ മനുഷ്യനെ?? ഇപ്പോള്‍ ഭാര്യയുടെ പക്കല്‍ നിന്നും അതു കേട്ടു...

മടുത്തു!!! പ്രതികരിച്ചേ പറ്റു... അവനിലെ പുരുഷ സിംഹം സടകുടഞ്ഞു എഴുന്നേറ്റു. ജനിച്ച് അന്നു മുതല്‍ കേള്‍ക്കുന്ന ‘ കുത്തുവാക്കു ‘ !!! കൊടുത്തു ഒരടി അവളുടെ ചെകിടത്തു, നിന്റെ അപ്പനാടി എരണം കെട്ടവന്‍ ####

മനസിനു എന്തെനില്ലാത്ത ആനന്ദം .. അമ്മുമ്മച്ചിയോടും , തന്നെ സ്നേഹിക്കാത്ത പെണ്ണിനോടുമുള്ള പ്രതികാരം തന്ടെ ഭാര്യയായ സ്ത്രീജന്മത്തിനോടു തീര്ത്തു.

വീടിനു മുന്നിലെ ചാരുകസേരയില്‍ നെഞ്ചും തടവി ഇരുന്നപ്പോള്‍ അവന്‍ അതു കന്ടു...ഭാര്യ ഒരു പെട്ടിയും കയ്യിലെടുത്തു പടി കടന്നു പോകുന്നൂ...

എരണം കെട്ടവന്‍ അവന്‍ പിറുപിറുത്തു...